JHL

JHL

മൊഗ്രാലിൽ മാനവ സൗഹാർദ്ദ സംഗീത സായാഹ്നം ചൊവ്വാഴ്ച

മൊഗ്രാൽ(True News 13 January 2020):  ജാതിയുടെയോ, മതത്തിന്റെയൊ, വംശത്തിന്റെയോ, ഭാഷയുടെയൊ, ലിംഗത്തിന്റെയൊ, രാഷ്ട്രീയ നിലപാടുകളുടെയൊ വിത്യാസമില്ലാതെ മനുഷ്യരായി ജനിച്ച എല്ലാവർക്കും തുല്യത, "നാനാത്വത്തിൽ ഏകത്വം' ഉയർത്തിപ്പിടിക്കുന്ന നമ്മുടെ ഭാരതത്തിൽ മാനവ സൗഹാർദ സന്ദേശം ഉയർത്തിപ്പിടിച്ച് കേരള കലാ കൂട്ടായ്മയും, മൊഗ്രാൽ പൗരാവലിയും ചേർന്ന്  സംഘടിപ്പിക്കുന്ന മാനവ സൗഹാർദ്ദ സംഗീത സഹാഹ്നം  ചൊവ്വാഴ്ച  ഇശൽ  ഗ്രാമമായ മൊഗ്രാലിൽ  വച്ച് നടക്കും.
വൈകുന്നേരം 6.30 തിന് നടക്കുന്ന പരിപാടിയിൽ കേരളക്കരയിലെ പ്രശസ്തരും, പ്രഗത്ഭരുമായ അമ്പതോളം കലാകാരന്മാരും, ടി വി, സിനിമ ആർട്ടിസ്റ്റുകളും സംബന്ധിക്കും. ഈ കലാ  വിരുന്നിലേക്ക് മുഴുവൻ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യ സംഘാടകർ അറിയിച്ചു.

No comments