JHL

JHL

ജന്മദിനാഘോഷത്തിനിടെ ബോംബേറ്; എൻ.എ ഹാരിസ് എം.എൽ എക്ക് പരിക്ക്

ബെംഗളൂറു (True News 23 January 2020): ബെംഗളൂറു ഹോനിപ്പെട്ടെ ബസാറിൽ ജന്മ ദിനാഘോഷ പാർട്ടിക്കിടെ കാസർഗോഡ് സ്വദേശിയായ എം.എൽ.എ എൻ.എ ഹാരിസിന് പരിക്ക്. ബെംഗളൂറു ശാന്തി നഗർ എം.എൽ.എ യാണ് എൻ.എ ഹാരിസ്. പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ച് കൊണ്ടിരിക്കെ ദൂരെ നിന്ന് അജ്ഞാതൻ സ്ഫോടക വസ്തു ഇദ്ദേഹത്തിന്റെ ദേഹത്ത് എറിയുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചു.
 ഉടൻ ഇദ്ദേഹത്തെ സെന്റ് ഫിലോമിന ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേർക്കും പരിക്കുള്ളതായി അറിയുന്നു. പോലീസ് ഉടൻ സംഭവസ്ഥലത്ത് കുതിച്ചെത്തി. അന്യേഷണം പുരോഗമിക്കുന്നു.

No comments