JHL

JHL

ഗൃഹ സന്ദർശനത്തിനെത്തിയ ബിജെപി പ്രാദേശിക നേതാക്കളോടൊപ്പം ഫോട്ടോക്ക് പോസു ചെയ്ത സംഭവം ; നാസർ ഫൈസി കൂടത്തായിയെ സമസ്ത സസ്‌പെൻഡ് ചെയ്തു.

കോഴിക്കോട്(True News, Jan 6,2020): സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ സമസ്ത കേരളാ ജംഇഅത്തുൽ ഉലമ നേതാവ് നാസർ ഫൈസി കൂടത്തായിക്കെതിരെ അച്ചടക്ക നടപടി. സമസ്ത പോഷക സംഘടനകളുടെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും നിന്നും നാസർ ഫൈസിയെ നീക്കി.  സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടിയെന്ന് സമസ്ത ഒഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി, ജംഅത്തുൽ ഖുത്ത്ബ സംസ്ഥാന സെക്രട്ടറി കോഴിക്കോട് ജില്ലാ സെക്രട്ടറി, ജംഅത്തുൽ ഖുത്ത് ബ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു വഹിച്ചു വരികയായിരുന്നു.   പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി കൊണ്ടുള്ള ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി നാസർ ഫൈസിക്ക് പ്രചാരണ ലഘുലേഖ കൈമാറുകയും ചെയ്തിരുന്നു.  ഇതിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമസ്ത പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെ, ബി.ജെ.പിയുടെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് നാസർ ഫൈസി സംസാരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു 


 എന്നാൽ ആദ്യം  താൻ  കാണിച്ചത് ആദിത്യ മര്യാദയാണെന്ന് വിശദീകരിച്ച്  തെറ്റില്ലെന്ന ധ്വനിയോടെ ആദ്യം ഫേസ്ബുക്കിൽ പ്രതികരിച്ച കൂടത്തായി പ്രതിഷേധം കനത്തതോടെ സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നു സമ്മതിക്കുകയായിരുന്നു.  , സംഭവത്തിൽ നാസർ ഫൈസി കൂടത്തായി നിർവ്യാജം മാപ്പ് ചോദിച്ചു. നാട്ടുകാരായ ബി.ജെ.പി നേതാക്കളും മറ്റുള്ളവരും പൗരത്വ ഭേതഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വീട്ടിൽ വന്നിരുന്നു. എൻ.ആർ.സിയോടുള്ള തന്‍റെ പ്രതിഷേധം അവരെ അറിയിച്ചു. മടങ്ങി പോവുമ്പോൾ തനിക്ക് ഒരു ലഘുലേഖ നൽകി. അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ നിരസിക്കേണ്ടതായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക്ജാഗ്രതക്കുറവ്  ഉണ്ടായെന്നും നാസർ ഫൈസി കൂടത്തായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു 
ഇതിനു മുമ്പും വിവാദ പ്രസ്താവനകൾക്കൊണ്ട സമസ്തക്ക് തലവേദന സൃഷ്ടിച്ചിട്ടുള്ള നേതാവാണ് നാസർ ഫൈസി കൂടത്തായി. അത് തന്നെയായിരിക്കും കൂടതയ്ക്കെതിതിരെ സത്വര നടപടി എടുക്കാൻ സമസ്തയെ പ്രേരിപ്പിച്ചതും. അബ്ദുന്നാസർ മദനിയും കോഴിക്കോട് ഖാസിയും കൂടത്തായിയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ചിരുന്നു. 



No comments