JHL

JHL

യുപി, ആസാം,കർണാടക പോലീസ് നരനായാട്ട് മനുഷ്യാവകാശലംഘനം: കമ്മീഷൻ ഇടപെടണമെന്ന് ദേശീയ വേദി

മൊഗ്രാൽ( True News 1 Jan 2020): പൗരത്വ നിയമ ഭേദഗതി ക്കെതിരായി  പ്രക്ഷോഭം നടത്തിയതി ന്റെ പേരിൽ ഉത്തർപ്രദേശിലും, ആസാമിലും, കർണാടകയിലും പോലീസ് നടത്തുന്ന നരനായാട്ടിലും,  അക്രമത്തിലും, വെടിവെപ്പിലും  നിരവധി പേർ മരിക്കുകയും, അനേകം പേരെ ജയിലിലടക്കുകയും, വീടുകൾ തകർക്കുകയും, വ്യാപാരസ്ഥാപനങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത പ്രതികാര നടപടി പ്രതിഷേധാർഹവും,  മനുഷ്യാവകാശ ലംഘനവു മാണെന്ന് മൊഗ്രാൽ ദേശീയ വേദി എക്സിക്യൂട്ടീവ് യോഗം ആരോപിച്ചു.

 പ്രതിഷേധങ്ങളും, സമരങ്ങളും പൗരന് ഭരണഘടന നൽകുന്ന അവകാശങ്ങളാണ്. ഇത് നിഷേധിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും, ജുഡീഷ്യറിയും സ്വമേധയാ ഇടപെടണമെന്നും, അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

 യോഗത്തിൽ പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു വേദി ഗൾഫ് പ്രതിനിധി മനാഫ് എൽ.ടി ഉൽഘാടനം ചെയ്തു. എം വിജയകുമാർ, എം എം റഹ്മാൻ,എം എ മൂസ, മുഹമ്മദ് സ്മാർട്ട്, കെ. എം. മുഹമ്മദ് കുഞ്ഞി നങ്കി, ടി എ  ജലാൽ, ഹാരിസ് ബാഗ്ദാദ്, എം എസ് മുഹമ്മദ് കുഞ്ഞി, അഹ്മദ് ഷാസ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

No comments