JHL

JHL

മംഗളൂരുവിൽ ബസും കാറും കൂട്ടിയിടിച്ചു ആൾവാസ് എം എൽ ടി കോളേജ് പ്രിൻസിപ്പാൾ മരിച്ചു; ബസ് കാറിലിടിച്ച ശേഷം കൊക്കയിലേക്ക് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരുക്ക്



മംഗളൂരു (True News, Dec28,2019): മംഗളൂരു ബെൽത്തങ്കടി റോഡിൽ ബസും കാറും കൂട്ടിയിടിച്ചു മൂഡുബിദ്രി ആൽവാസ് കോളേജ് (എം എൽ ടി കോളേജ്) പ്രിസിപ്പാൾ ഡോക്ടർ വെർണൻ ഡിസിൽവ(52) മരിച്ചു. ബെൽത്തങ്കടി ആൽവാസ് ഫൗണ്ടേഷന്റെ കീഴിലുള്ള ആൽവാസ് കോളേജ് ഓഫ് നഴ്സിങ്ങിന്റെ മെഡിക്കൽ ലബ്ബ ടെക്നോളജി വിഭാഗത്തിൽ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോക്ടർ വെർണൻ.  ശനിയാഴ്ച വൈകീട്ടോടെയോടെയാണ് സംഭവം. 
മംഗളൂരുവിൽ നിന്നും ബെൽത്തങ്കടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബെൽത്തങ്കടി ദേശീയപാതയിൽ കെത്തിക്കലിനടുത് പറാറിയിൽ വെച്ച്  നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഡിസിൽവയുടെ കാറിൽ ഇടിക്കുകയായിരുന്നു. കാറിലിടിച്ച ശേഷം ബസ് സമീപത്തെ കൊക്കയിലേക്ക് തലകീഴായി മറിയുകയും ചെയ്തു.   വെർണൻ ഡിസിൽവ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. നിരവധി ബസ് യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.മംഗളൂരു റൂറൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

No comments