JHL

JHL

മഞ്ചേശ്വരത്ത് ബസിനു നേരെ കല്ലേറ്; ഡ്രൈവറിനു ഗുരുതര പരുക്ക്



മഞ്ചേശ്വരം (True News, Dec 20,2019):  മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആര്‍ടിസി ബസിനു നേരെ  കല്ലെറ്. മഞ്ചേശ്വരത്തും ഹൊസങ്കടിയിലും കല്ലേറുണ്ടായി. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബസിനെ മറികടന്നു വന്ന് കല്ലെറിഞ്ഞത്.
ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എന്‍ ഷിബുവിനെ (44) പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വൈകീട്ട് 6.45 മണിയോടെ മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിന് സമീപത്തുവെച്ച് കേരള കെഎസ്ആര്‍ടിസി എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കില്ല. ബസ് കണ്ടക്ടര്‍ പ്രസാദിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളിലായി 25,000 രൂപ വീതം നഷ്ടം സംഭവിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. 

No comments