JHL

JHL

പൗരത്വ ഭേദഗതി നിയമം; ഭരണകൂടത്തിന് താക്കീതായി ലോങ്ങ് മാർച്ച്

കാസര്‍കോട്(True News 19 December 2019): പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാഴാഴ്ച്ച നഗരത്തിൽ വാൻ പ്രതിഷേധ മാർച്ച്. . ചെങ്കള പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളൂടേയും സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും കൂട്ടായ്മയില്‍ യൂത്ത് ഫോറം സംഘടിപ്പിച്ച ലോംഗ് മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിന് താക്കീതായി. ആയിരകണക്കിന് യുവാക്കളുടെ നേതൃത്വത്തില്‍ വൈകീട്ട് നാലരയോടെയാണ് നാലാംമൈലില്‍ നിന്നും ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് നായന്മാര്‍മൂല, വിദ്യാനഗര്‍, അണങ്കൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സ്വീകരണം നൽകി. പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ചാല്‍ അത് ദൂരവ്യാപകമായ വിപത്തിലേക്കായിരിക്കും രാജ്യത്തെ ചെന്നെത്തിക്കുകയെന്ന് ലോംഗ് മാര്‍ച്ചില്‍ അണിനിരന്നവര്‍ പ്രതിഷേധത്തോടെ വിളിച്ച് പറഞ്ഞു. ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ച ലോംഗ് മാര്‍ച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
ന്യൂ ഡൽഹിയിലെ പ്രതിഷേധ കൊടുങ്കാറ്റിനൊപ്പം കാസറഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുകയാണ്. വെള്ളിയാഴ്ച മൊഗ്രാലിൽ വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ കൂറ്റൻ പ്രകടനം നടത്താൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ .



No comments