JHL

JHL

മംഗളൂരുവിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്; രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു ;വെള്ളിയാഴ്ച മംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

മംഗളൂരു (True News 19 December 2019): നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിനിറങ്ങിയ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെപ്പ്. വ്യാഴാഴ്ച വൈകുന്നേരം മംഗളൂരു ടൗൺ ഹാൾ പരിസരത്താണ് പ്രക്ഷോഭകർ സംഘടിച്ചത്. ബന്ദർ സ്വദേശിയായ യുവാവിനും കന്തക്ക് സ്വദേശിയായ മറ്റൊരു യുവാവിനാണ് വെടിയേറ്റത്. വെടിയേറ്റ ഇവരെ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മംഗളൂരു നഗരത്തിൽ പോലീസ് കർഫ്യു പ്രഖ്യാപിച്ചു. കടകൾ അടഞ്ഞുകിടക്കുന്നു. വെള്ളിയാഴ്ച മംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

No comments