JHL

JHL

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ; കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി

  

തിരുവനന്തപുരം(True News, Dec 12, 2019): കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്ക്കാരിന്റേത് കരിനിയമമാണ് . സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്ക്കാര് ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മതേതരത്വത്തിൽ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്എസ്എസ് പറയുന്നത് . ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന നിയമം കേരളത്തിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമമായത് കൊണ്ട് കേരളത്തിൽ നടപ്പാക്കില്ല.
സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്ര സര്ക്കാരിനെ അറിയിക്കാനാണ് സംസ്ഥാന സര്ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമം നടപ്പാക്കാനാകില്ല. ഇതിനെതിരെ സാധ്യമായ എല്ലാ മര്ഗ്ഗവും സ്വീകരിക്കും. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അത് പരിധിവിടാതെ നോക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അടക്കം ശ്രദ്ധതിരിക്കാനുള്ള ശ്രമം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

No comments