JHL

JHL

മംഗളൂരുവിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പും ലാത്തിച്ചാർജ്ജും നടത്തിയ പോലീസുകാർക്കെതിരെ പ്രതികാരം ചെയ്യാൻ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ


മംഗളൂരു (True News, Dec31,2019) : സമൂഹ മാധ്യമങ്ങളിലൂടെ പോലീസുകാർക്കെതിരെ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടതിനു യുവാവിനെ അറസ്റ്റ് ചെയ്തു. മംഗളൂരു പാണ്ഡേശ്വർ സ്വദേശിയായ മുഹമ്മദ് ഹഫീസ് (21) നെയാണ് മംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ പത്തൊമ്പതിനു എൻ ആർ സി , സി എ എ  ബില്ലുകൾക്കെതിരെ മംഗളൂരുവിൽ നടത്തിയ  പ്രതിഷേധ പ്രകടനത്തിനു നേരെ ലാത്തിച്ചാർജ് നടത്തുകയും വെടിവെപ്പ് നടത്തുകയും ചെയ്ത പൊലീസുകാർക്കെതിരെ പ്രതികാരം ചെയ്യണമെന്നു ഇയാൾ നിരന്തരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റെന്ന് സിറ്റി പോലീസ് കമ്മീഷണർ പി എസ് ഹർഷ പറഞ്ഞു.ഇത് സംബന്ധിച്ചു കേസ് രജിസ്റ്റർ ചെയ്തു മംഗളൂരു സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു 

No comments