JHL

JHL

കന്യാനയിൽ മണ്ണിടിഞ്ഞു മൂന്നു മരണം;ഒരാൾക്ക് ഗുരുതരം

കന്യാന (True News, Dec7,2019): കർണാടക കേരള അതിർത്തിയിൽ കന്യാനക്കു സമീപം ഒടിയൂരിൽ മണ്ണിടിഞ്ഞുവീണു മൂന്നു പേർ മരിച്ചു.മണ്ണിനടിയിൽപ്പെട്ടു ഗുരുതര പരിക്കേറ്റു. കുന്നിടിച്ചു നികത്തിയ സ്ഥലത്തു നിർമാനാവശ്യത്തിനു  കുഴിയെടുക്കുന്നതിനിടെ  ഒരു ഭാഗത്തു കുന്നിന്റെ വലിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ചെരുവിൽ പില്ലറിന് കുഴിയെടുക്കുന്നതിനിടെ കുന്നിടിയുകയായിരുന്നു. ജോലിചെയ്തിരുന്നവരാണ്‌ അപകടത്തിൽ പെട്ടത്.മൂന്നുപേർ മരണപ്പെട്ടു.ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു ജെസിബിയും മണ്ണിനടിയിൽപ്പെട്ടതായി വിവരമുണ്ട്. അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.ഒരു ഫയർ എൻജിനും സ്ഥലത്തെത്തിയെങ്കിലും മൂന്നുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.വിട്ടല സ്വദേശികളായ പ്രകാശ,രമേശ് ബാലപ്പ എന്നിവരാണ് മരിച്ച തൊഴിലാളികൾ.കന്യാന സ്വദേശി പ്രഭാകരാണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലുള്ളത്..വിട്ടൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു വരുന്നു.ഒടിയൂർ ക്ഷേത്രത്തിന്റെ വക നിർമ്മിക്കുന്ന കെട്ടിടത്തിന് വേണ്ടിയാണ് ഇവിടെ കുന്നിടിച്ചത് 

No comments