JHL

JHL

പുത്തിഗെ ഉറുമിയിലെ മുസ്ലിംലീഗ് നേതാവുമായിരുന്ന കെ എം മുഹമ്മദ് കുഞ്ഞി അന്തരിച്ചു


കാസറഗോഡ് (True News, Dec 7,2019): പുത്തിഗെ ഉറുമിയിലെ പൗര പ്രമുഖനും മുൻ കാല മുസ്ലിംലീഗ് നേതാവുമായിരുന്ന കെ എം മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. . കുറച്ചു നാളായി വാർധക്യ സഹജമായ അസുഖം കാരണം   വിശ്രമത്തിലായിരുന്നു. ഉച്ചക്ക് ശേഷം  ഉറുമി മുഹ്യദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും . ഉറുമിയിൽ സുന്നീ പ്രസ്ഥാനത്തിന്റെയും  മുസ്ലിംലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു..മുസ്ലിം ലീഗ് മണ്ഡലം കൗൺസിലർ ,പുത്തിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്,ശാഖാ പ്രസിഡണ്ട്, വൈ എസ് ശാഖാ പ്രസിഡണ്ട്,ഉറുമി ജമാഅത് കമ്മിറ്റി പ്രെസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉറുമിയിലെ മുനീറുൽ ഇസ്ലാം മദ്രസ കെട്ടിടം, പൊന്നംഗളത്തെ ശംസുൽ ഉലമാ സ്മാരക സൌധം, മസ്ജിദുൽ ഹുദാ നിസ്കാരപ്പളളി തുടങ്ങിയവ സ്ഥാപിക്കുന്നതിൽ സജീവ പങ്കുവഹിച്ചിട്ടുണ്ട്
ഭാര്യ: ബീഫാത്തിമ  മക്കൾ : കെ എം ഹൈദർ (ദുബായ്) കെ എം ഹകീം  (സൗദി),കെ എം ഹാരിസ്,റഷീദ,പരേതയായ   ഫരീദ മരുമക്കൻ : അലി പെർവായ് 

No comments