JHL

JHL

ന്യൂ​ന​മ​ർ​ദ​ സാ​ധ്യ​ത; മത്സ്യബന്ധനത്തിന് 28ന് അർധരാത്രി മുതൽ പൂർണ വിലക്ക്

തി​രു​വ​ന​ന്ത​പു​രം(True News 28 May 2020): മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് 28ന് ​അ​ർ​ധ​രാ​ത്രി മു​ത​ൽ പൂ​ർ​ണ വി​ല​ക്ക്. അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ 28 മു​ത​ൽ കേ​ര​ള തീ​ര​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള അ​റ​ബി​ക്ക​ട​ലി​ലും മ​ത്സ്യ ബ​ന്ധ​നം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. 28ന് ​ശേ​ഷം കേ​ര​ള തീ​ര​ത്തു​നി​ന്ന് ഒ​രു കാ​ര​ണ​വ​ശാ​ലും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ പാ​ടി​ല്ല.
നി​ല​വി​ൽ ആ​ഴ​ക്ക​ട​ൽ, ദീ​ർ​ഘ​ദൂ​ര മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ 28ന്​ ​രാ​ത്രി​യോ​ടെ കേ​ര​ള തീ​ര​ത്ത് മ​ട​ങ്ങി​യെ​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ ഏ​റ്റ​വും അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്തെ​ത്തു​ക​യോ ചെ​യ്യ​ണം. ന്യൂ​ന​മ​ർ​ദ മു​ന്ന​റി​യി​പ്പി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ടും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ടും ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി.

തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലും അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ പ്ര​ദേ​ശ​ത്തു​മാ​യി 31ഓ​ടു​കൂ​ടി ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 1077 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ർ​വ​ഹ​ണ കേ​ന്ദ്ര​ത്തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം.

വെ​ള്ള​പ്പൊ​ക്ക, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ണ​ക്കെ​ട്ടു​ക​ളു​ടെ താ​ഴെ​യും ന​ദി​ക്ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. 
-ജി​ല്ല ഇ.​ഒ.​സി​ക​ൾ, താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ, ഫി​ഷ​റീ​സ്, കെ.​എ​സ്.​ഇ.​ബി, പൊ​ലീ​സ് വ​കു​പ്പു​ക​ളു​ടെ ക​ൺ​ട്രോ​ൾ റൂ​മു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

No comments