JHL

JHL

തൃശൂർ ഉണ്ടായ വാഹനാപകടത്തിൽ ഉപ്പള സ്വദേശി മരിച്ചു

ഉപ്പള (True News 20 May 2020)  തൃശൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് ഉപ്പള സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉപ്പള പച്ചിലമ്പാറയിലെ മുഹമ്മദ് ഹനീഫയുടെയും ആയിഷയുടേയും മകന്‍ റഷീദ് (28)ആണ് മരിച്ചത്. സുഹൃത്ത് ജമാലി (26)നാണ് ഗുരുതരമായി പരിക്കേറ്റത്. ജമാലിനെ ചാവക്കാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ചാവക്കാട് പുതിയരുത്തി സ്‌കൂള്‍പടിയിലായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഓടികൂടിയ സമീപവാസികളാണ് ഇരുവരേയും ആസ്പത്രിയില്‍ എത്തിച്ചത്. റഷീദ് അപ്പോഴേക്കും മരിച്ചിരുന്നു. മയ്യത്ത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രിയോടെ വീട്ടിലെത്തിക്കും. സുഹൈല്‍, മഷൂഖ്, മഹ്‌സീന എന്നിവര്‍ റഷീദിന്റെ സഹോദരങ്ങളാണ്.

No comments