JHL

JHL

കോവിഡ് നാളിലെ നന്മനിറഞ്ഞ പ്രവർത്തനത്തിന്റെ ഭാഗമായതിന് മൊഗ്രാലിലെ അൻവർ അഹ്മദിന് പോലീസിന്റെ അഭിനന്ദനം

മൊഗ്രാൽ (True News 5 May 2020): കോവിഡ് കാലത്തെ "ഒരു വയറൂട്ടാം '' നന്മ പദ്ധതിപ്രകാരമുള്ള കേരള പോലീസിന്റെ ക്യാമ്പയിനിൽ ഭാഗമായതിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹ്മദിന് നന്ദി അറിയിച്ചും,  സർട്ടിഫിക്കറ്റ് നൽകിയും  അഭിനന്ദിച്ചു. കാസർഗോഡ് എ എസ് പി യാണ് കേരള പോലീസ് മേധാവിയുടെ കൈയൊപ്പോട് കൂടിയുള്ള സർട്ടിഫിക്കറ്റ് നൽകിയത്.

 അൻവർ അഹ്മദ് ഈ  കോവിഡ്  നാളുകളിൽ നടത്തിവരുന്ന സാമൂഹ്യ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഇത്. മൊഗ്രാൽ  പ്രദേശത്തെ ഒട്ടുമിക്ക രോഗികളെയും കൊണ്ട് സ്വന്തം വാഹനത്തിൽ കോവിഡ്  നാളുകളിൽ  ആശുപത്രിയിൽ എത്തിക്കുന്നത് അൻവർ അഹ്മദാണ്‌. ഇതിനകം അമ്പതോളം രോഗികളെയെങ്കിലും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന്അൻവർ  അഹമ്മദ് പറയുന്നു.

 സന്നദ്ധ സംഘടനകളിലൊക്കെ പ്രവർത്തിച്ചു പരിചയമുള്ള അൻവർ അഹമ്മദ് രക്തദാനം ചെയ്യുന്നതിലും മുൻപന്തിയിലാണ്. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം അൻവർ അഹമ്മദ്  രക്തദാനം നൽകാറുണ്ട്. അത്യാവശ്യഘട്ടത്തിൽ  രക്തത്തിന് ബുദ്ധിമുട്ടുന്നവർ ആദ്യം വിളിക്കുക അൻവർ അഹമ്മദിനെയാണ്. നിലവിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും, മൊഗ്രാൽ  ദേശീയവേദിയുടെ മുൻ പ്രസിഡണ്ടുമാണ്.

No comments