JHL

JHL

ഷിറിയ സ്വദേശി കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു

കുമ്പള (True News 18 May 2020):കാസർഗോഡ് ശിറിയ സ്വദേശി മുഹമ്മദ് അബൂബക്കർ ( 57) 
കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാത്രി ഫർവാനിയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തിൽ ‘റെന്റ് എ കാർ’  കമ്പനിയിലായിരുന്നു ജോലി.

മെയ് 11 നാണ് കോവിഡ്  ലക്ഷണങ്ങളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരേതരായ അബ്ദുൽ ഗഫൂർ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഫാത്തിമത്ത് സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങൾ മഹമൂദ് ( സൗദി അറേബ്യ), ആയിഷ, നഫീസ. 

No comments