JHL

JHL

ആമ്പുലൻസിൽ കടത്തുകയായിരുന്ന ലഹരി പദാർത്ഥങ്ങൾ കുമ്പള പോലീസ് പിടികൂടി

കുമ്പള(True News 4 May 2020): ആമ്പുലൻസിൽ കടത്തുകയായിരുന്ന ലഹരി പദാർത്ഥങ്ങൾ പിടികൂടി. തിങ്കളാഴ്ച ഉച്ചയോടെ കുമ്പള ആരിക്കാടിയിൽ വച്ചാണ് ലഹരി പദാർത്ഥങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ മട്ടന്നൂർ സ്വദേശി പി പി മുസാദിക്കി (29) നെ പൊലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ശിഹാബ് തങ്ങൾ റിലീഫ് സെൽ ആമ്പുലൻസ്. തൊണ്ണൂറു പായ്ക്കറ്റ് പാൻമസാലകളാണ് ഉണ്ടായിരുന്നത്. ആമ്പുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

No comments