കേരളത്തിന് അഭിമാനം; യുഎഇ ഗോൾഡൻ വീസ ലഭിച്ച ഡോക്ടർമാരിൽ കാസറഗോഡ് സ്വദേശിയും
ദുബായ് (True News 15 May 2020): കോവിഡ് 19 പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളിലായ ഇൗ മലയാളി ഡോക്ടർക്ക് അഭിമാനിക്കാം. യുഎഇയിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗവൺമെന്റ് ദുബായ് ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള 212 ഡോക്ടർമാർക്ക് സമ്മാനിച്ച 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചവരിൽ കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി.എച്ച്.അബ്ദുൽ റഹ്മാനും.
കഴിഞ്ഞ 17 വർഷമായി യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ദുബായ് ലത്തീഫാ ആശുപത്രിയിൽ കുട്ടികളുടെ രോഗവിദഗ്ധനാണ്. ലത്തീഫ ആശുപത്രിയിലെ കോവിഡ് രോഗികൾക്കും മറ്റു ക്വാറന്റീൻ കേന്ദ്രങ്ങളിലും ഡോ.അബ്ദുൽ റഹ്മാനും സംഘവും അഹോരാത്രം സേവനം ചെയ്തു. ഇതിനുള്ള അംഗീകാരമായിരിക്കാം തനിക്ക് ഗോൾഡൻ വീസ ലഭിച്ചതെന്നും ആരോഗ്യ സുരക്ഷാ രംഗത്ത് ദുബായിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് ദിവസം മുൻപ് എമിഗ്രേഷൻ അധികൃതര്‍ വിളിച്ചാണ് ഗോൾഡൻ വീസ നൽകുന്ന കാര്യം ഫോണിലൂടെ അറിയിച്ചത്. പിന്നീട് പാസ്പോർട്ടു വാങ്ങിച്ചുകൊണ്ടുപോയി. ഇന്നലെയാണ് വീസ പതിച്ച് തിരിച്ചു നൽകിയത്. ഇൗ നേട്ടം ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ മലയാളികൾക്കുമുള്ള അംഗീകാരമാണെന്ന് ഡോ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ ഡൽഹി അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് എംഡി കരസ്ഥമാക്കിയത്. പിന്നീട് ഇംഗ്ലണ്ടിലെ റോയൽ കോളജ് ഒാഫ് പീഡിയാട്രിക് ആൻഡ് ചൈൽഡ് ഹെൽത്തിൽ നിന്ന് ബിരുദ (എംആർസിപിസിഎച്ച്)വും നേടി.
പരേതനായ മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. വീട്ടമ്മയായ ഷമീമയാണ് ഭാര്യ. മൂത്തമകൻ മുഹമ്മദ് നിഹാൽ മംഗ്ലുരു നിട്ടെ കെ.എസ്.ഹെഗ് ഡെ മെഡിക്കൽ കോളജിൽ എംബിബിഎസിന് പഠിക്കുന്നു. വിദ്യാർഥികളായ അഹ്മദ് സെയിൻ, ഹയാ ഫാത്തിമ എന്നിവരും ഹലീമയുമാണ് മറ്റു മക്കൾ. ഭാര്യാപിതാവ് ഡോ.പി.സി.പി.ഉസ്മാൻ ദുബായ് സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്നു. യുഎഇയിൽ ഇതാദ്യമായാണ് ഡോക്ടർമാർക്ക് ഗോൾഡൻ വീസ നൽകുന്നത്. നേരത്തെ വൻകിട നിക്ഷേപകർക്ക് മാത്രം അനുവദിച്ചിരുന്നു.

Post a Comment