JHL

JHL

മഞ്ചേശ്വരം താലൂക്ക് പരിധിയിലുള്ള വൃക്ക രോഗികൾക്കു ആശ്വാസം; കുമ്പള സഹകരണാശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്‌ജമായി


കുമ്പള (True News 18 May 2020): കുമ്പള സഹകരണ ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച   ഡയാലിസിസ് യൂണിറ്റ് ജില്ലാ  കളക്ടർ ഡോ. ഡി. സജിത്ത് ബാബു ഉദ്‌ഘാടനം  ചെയ്തു.അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം മംഗളൂരുവിലേക്ക് പോകാൻ കഴിയാത്ത വൃക്ക രോഗികൾക്ക് ആശ്വാസമാകും.
സന്നദ്ധസംഘടനകളുടെയും സുമനസ്സുകളുടെയും  സർക്കാർ ഇൻഷുറൻസ് പദ്ധതികളുടെയും സഹായത്തോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡയാലിസിസ് ലഭ്യമാക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പർ: 8921061658

No comments