JHL

JHL

ലോക്ക് ടൗൺ കാരണം അടഞ്ഞ് കിടന്ന ദിവസങ്ങളിലെ വാടക നൽകേണ്ടതില്ലെന്ന് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ

കാസറഗോഡ് (True News 18 May 2020):കൊവിഡ് 19 നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം  മാർച്ച്, ഏപ്രിൽ , മെയ് മാസങ്ങളിൽ കടകൾ അടഞ്ഞുകിടന്ന ദിവസങ്ങളിലെ കെട്ടിട വാടക ഉടമകൾക്ക്  നൽകേണ്ടതില്ലെന്ന് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ  ആക്ടിങ് പ്രസിഡന്റ്‌ ദിനേശ് കെ ജനറൽ സെക്രട്ടറി നാഗേഷ് ഷെട്ടി എന്നിവർ അറിയിച്ചു.
 നഗരത്തിലെ കെട്ടിട്ട ഉടമകൾ വ്യാപാരികളുമായി സഹകരിക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു. 
പ്രസ്തുത വിവരം വ്യാപാരി വ്യവസായി എകോപനസമിതി ജില്ലാ കമ്മിറ്റി  ബിൽഡിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻറുമായി സംസാരിക്കുകയും ,കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തെയും, പോലിസ് അധികാരികളേയും പ്രസ്തുത വിവരം സംഘടന അറിയിക്കും. സർക്കാർ തലത്തിൽ തന്നെ ഈ കാലയളവിൽ വാടക വാങ്ങരുത് എന്ന നിർദ്ദേശം ശ്രദ്ധയമാണ്. കടകൾ  അടഞ്ഞ് കിടന്ന സമയത്തെ വാടക ഒഴിവാക്കിത്തരണമെന്ന് വ്യാപാരികൾ നേരത്തെ  അഭ്യർത്ഥിച്ചിരുന്നു.

No comments