JHL

JHL

മൊഗ്രാൽ ദേശീയവേദിയുടെ സൗജന്യ മാസ്ക് വിതരണത്തിന് തുടക്കമായി

കുമ്പള(True News 9 May 2020): കോവിഡ്-19ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ ജില്ലാ ഭരണകൂടം നൽകിയതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് മൊഗ്രാൽ ദേശീയവേദി നൽകുന്ന സൗജന്യ മാസ്ക് വിതരണത്തിന് തുടക്കമായി. തുടക്കത്തിൽ ടൗണിൽ എത്തുന്ന ആയിരം പേർക്കുള്ള മാസ്കുകൾ വിതരണം ചെയ്യും.

 കോവിഡ്-19 മായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നവർ മാസ്ക്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയ  സാഹചര്യത്തിലാണ് ദേശീയവേദി മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചത്. മാസ്ക്കുകൾ ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് പോലീസ് 500 രൂപ പിഴ ഇതിനകം ഈടാക്കി തുടങ്ങിയിട്ടുമുണ്ട്.

 സൗജന്യ മാസ്ക് വിതരണവുമായി ബന്ധപ്പെട്ട്  കുമ്പള മീപിരി സെൻററിൽ നടന്ന ചടങ്ങിൽ മൊഗ്രാൽ യുനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ: സക്കീർ അലി, ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോക്ക് മാസ്ക്കുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കുമ്പള  മൃഗാശുപത്രിയിലെ എൽ ഐ നിഥിൻ, റീസർവ്വേ ഓഫീസർ സതീശൻ മടിക്കൈ,ജോസ് ( യൂനാനി ആശുപത്രി എം എസ്) ദേശീയവേദി ഭാരവാഹികളായ ടി കെ ജാഫർ, എം എം  റഹ്മാൻ, എം എ മൂസ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സ്മാർട്ട്, എം എ ഹംസ, സി എച് ഖാദർ, കെ പി അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

 മാസ്കുകൾ ആവശ്യമുള്ളവർ ദേശീയവേദി ഭാരവാഹികളെ ബന്ധപ്പെടണമെന്ന് അറിയിച്ചു.


No comments