JHL

JHL

കുമ്പളയും പൈവളികെയും മംഗൽപാടിയും ഹോട്ട് സ്പോട്ടായി

കാസർഗോഡ് (True News 15 May 2020):ജില്ലയിൽ  മൂന്ന് സ്ഥലങ്ങളെ  കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.കുമ്പള, പൈവളി​ഗെ, മം​ഗൽപാടി എന്നിവയാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്.വ്യാഴാച ഈ പഞ്ചായത്തുകളിൽ പോസിറ്റീവ് ആയ സാഹചര്യത്തിലാണ് ഹോട്ട് സ്പോട്ട് ആയി മാറിയത് 

സംസ്ഥാനത്ത് ഇപ്പോൾ 15 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.കണ്ണൂരിൽ മൂന്ന്, വയനാട് ഏഴ്, തൃശ്ശൂർ ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ള ഹോട്ടസ്പോട്ടുകളുടെ കണക്ക്.കേരളത്തിൽ ഇന്ന് 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് 3 വീതം, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.

No comments