JHL

JHL

ഔദ്യോഗിക ജീവിതത്തിന് വിട പറയുമ്പോൾ കുമ്പള സ്കൂളിൽ നിന്ന് പടിയിറങ്ങുന്നവർ നാല് പേർ

 കുമ്പള (True News 31 May 2020) :ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കുമ്പളയോട്  വിട ചോദിക്കുന്നത് പ്രിൻസിപ്പൽ അടക്കം നാലു പേരാണ് . സ്കൂൾ പ്രിൻസിപ്പൽ ശ്രീനിവാസൻ  , കലാധ്യാപകൻ ദിവകാരൻ , കന്നഡ വിഭാഗം ഗണിത ശാസ്ത്ര അധ്യാപികമാരായ ലീലാവതി , ശാന്തകുമാരി  എന്നിവരാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കുമ്പള സ്കൂളിനെ മുന്നോട്ട് നയിക്കുന്നതിൽ ശ്രീനിവാസൻ സാറിന്റെ നേതൃത്വം സ്തുത്യർഹമാണ്. കന്നഡ വിഭാഗം കുട്ടികൾക്ക് ദീർഘകാലത്തെ സേവനം സമ്മാനിച്ചു കൊണ്ടാണ് ലീലാവതി ടീച്ചറും ശാന്തകുമാരി ടീച്ചറും വിടവാങ്ങുന്നത്. കലാരംഗത്തും പ്രവൃത്തിപരിചയ മേളയിലുമെല്ലാം സ്കൂളിന്റെ പ്രശസ്തി ഉയർത്തുന്നതിൽ ദിവാകരൻ സാറിന്റെ സേവനം പ്രശംസനീയമായിരുന്നു. ആരവങ്ങൾ ഒന്നുമില്ലാതെ ഇവർ പടിയിറങ്ങുമ്പോൾ കുമ്പള സ്കൂളിലെ മക്കൾക്ക് നഷ്ടമാകുന്നത്  അവരുടെ പ്രിയപ്പെട്ട നാല് ഗുരുനാഥൻമാരെയാണ്.

No comments