JHL

JHL

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൊഗ്രാൽ മുഹ്‌യുദ്ദീൻ മസ്ജിദ് ഖത്തീബ് താജുദ്ദീൻ നിസാമിയുടെ രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

മൊഗ്രാൽ (True News 18 May 2020): പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന   മൊഗ്രാൽ മുഹ്‌യുദ്ദീൻ മസ്ജിദ് ഖത്തീബ് താജുദ്ദീൻ നിസാമിയുടെ രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി .നെല്ലിക്കട്ട ജുമാ മസ്ജിദിനു സമീപത്തെ എടി താജുദ്ദീൻ നിസാമി- ത്വയിബ ദമ്പതികളുടെ മകൻ അബ്ദുല്ലാഹ് (9) ആണ് തിങ്കളാഴ്ച ഉച്ചയോടെ   മരണപ്പെട്ടത്.ഇളയകുട്ടി ഫാത്തിമ(7) ഏപ്രിൽ 17ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു.മുഹമ്മദ് അസർ (13) ചികിത്സയിൽ കഴിയുകയാണ് .ഏപ്രിൽ 15 നു വൈകുന്നേരം  താജുദ്ധീന്റെ മക്കളായ മുഹമ്മദ് അസർ (13), ഫാത്തിമ (7), അബ്ദുല്ലാഹ് (9) എന്നിവർക്ക് പൊള്ളലേറ്റത്.  വീടിന് സമീപത്തെ കുഴിയിൽ ഉണക്ക പുല്ല് ഇട്ട് കത്തിച്ച് കളിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. 

No comments