JHL

JHL

" പ്രവാസികൾക്ക് വാഗ്ദാനം ചെയ്ത അയ്യായിരം രൂപ ധനസഹായം ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം " പ്രവാസി വെൽഫെയർ ഫോറം

കാസറഗോഡ് : കോവിഡ് കാരണം തിരിച്ച് പോകാൻ പറ്റാതെ ദുരിതത്തിലായ പ്രവാസികൾക്ക് നോർക്ക റൂട്ട് വഴി നൽകുന്ന അയ്യായിരം രൂപയും കൊവിഡ് ബാധിച്ചവർക്കുള്ള പതിനായിരം രൂപയും
വിതരണം ചെയ്യാൻ
 അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ലാ എക്സിക്യൂട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഗൾഫിൽ നിന്ന് നാട്ടിലെത്തി തിരിച്ച് പോകാൻ പറ്റാതെ കയ്യിൽ ഒന്നും ഇല്ലാത്ത അവസ്ഥയിലാണ് നിരവധി പ്രവാസികൾ. സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷണ കിറ്റാണ് പലർക്കും അല്പമെങ്കിലും ആശ്വാസമായത്. എന്നാൽ  ബഹുഭൂരിപക്ഷം പ്രവാസി കുടുംബങ്ങളും ഇത് പോലും കിട്ടാത്തവരാണ്. ഈ അവസ്ഥയിൽ നോർക്കയിൽ രെജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികൾക്ക് ഈ തുക എത്രയും പെട്ടെന്ന് വിതരണം ചെയ്തു തുടങ്ങണം.
ജില്ലാ പ്രെസിഡൻറ് മജീദ് നരീക്കോടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള, ട്രഷറർ ഷാഹുൽ ഹമീദ് തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.

No comments