JHL

JHL

മുഗു ബാങ്ക് വായ്പാ തട്ടിപ്പ് ; മുൻ സെക്രട്ടറിമാർക്കും മുൻ പ്രസിഡണ്ടിനുമെതിരെ മൂന്നര കോടിയോളം രൂപ സർച്ചാർജ്

സീതാംഗോളി (True News 16 May 2020): മുഗു സർവീസ് സഹകരണ ബാങ്കിൽ വായ്പാ വിതരണത്തിൽ നടത്തിയ ക്രമക്കേടിൽ മുൻ സെക്രട്ടറിമാർക്കും മുൻ പ്രസിഡണ്ടിനുമെതിരെ മൂന്നര കോടിയോളം രൂപ സർച്ചാർജ്. സെക്രട്ടറിമാരായിരുന്ന പി നാരായണൻ നമ്പ്യാർ, ടി ശങ്കര ഭട്ട്, മുൻ പ്രസിഡണ്ട് എസ് നാരായണ, പ്യൂൺ  ബി വാസു എന്നിവർക്കാണ് സർച്ചാർജ് നോട്ടീസ്. ബാങ്കിൽ ദീർഘകാലം സെക്രട്ടറിയായിരുന്ന പി നാരായണൻ നമ്പ്യാർ 2, 67, 55, 252 രൂപയും തുടർന്ന് അൽപകാലം സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന ടി ശങ്കര് ഭട്ട് 30, 44, 920 രൂപയും മുൻ പ്രസിഡണ്ട് ആയിരുന്ന എസ് നാരായണ 45, 04, 052 രൂപയും നിലവിൽ ജീവനക്കാരനായ ബി വാസു 26,20, 692 രൂപയും 18 ശതമാനം പലിശ സഹിതം മൂന്ന് മാസത്തിനകം അടയ്ക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. പി നാരായണൻ നമ്പ്യാർ 5 വർഷം മുമ്പും ശങ്കര ബട്ട് ഒരു വർഷം മുൻപും സർവീസിൽനിന്ന് വിരമിച്ചു. ബാങ്കിൽ നഷ്ടമുണ്ടായതു കൈ ഉണ്ടാകുന്നതിനു സഹകരണ നിയമം വകുപ്പ് 68(2) പ്രകാരം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി മുഹമ്മദ് നൗഷാദാണ് സർച്ചാർജ് ഉത്തരവിട്ടത്. ബാങ്കിനെ  സ്വന്തം താൽപര്യങ്ങൾക്കായി ഇവർ ഉപയോഗിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് യഥേഷ്ടം വായ്പ തരപ്പെടുത്താൻ സ്വന്തം കൈവശമുള്ള ഭൂമിയുടെ വില പെരുപ്പിച്ച കാണിക്കുകയായിരുന്നു. പി നാരായണൻ നമ്പ്യാർ സ്വന്തം പേരിലും ഭാര്യയുടെയും മകന്റെയും  അമ്മയുടെയും സഹോദരിയുടെയും പേരിലുമാണ് രണ്ടു കോടിയിലേറെ വായ്പ തരപ്പെടുത്തിയത്. നാരായണൻ നമ്പ്യാരുടെയും ബന്ധുക്കളുടെയും പേരിലുള്ള 8.48ഏക്കർ  വസ്തു പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. ബാങ്കിൽ നിന്ന് നൽകിയ വായ്പകൾ ഇടാക്കാൻ നടപടി സ്വീകരിക്കാതെ പുതുക്കി നൽകുകയാണ് ചെയ്തുവന്നത്. ആവശ്യമായ ഈട് സ്വീകരിക്കാതെ യും നടപടിക്രമങ്ങൾ പാലിക്കാതെ യും ഭൂമിക്ക് അധിക വില കണക്കാക്കിയാണ് വായ്പ പുതുക്കി നൽകിയത്. ബാങ്ക് പ്രസിഡണ്ട് ആയിരുന്ന എസ് നാരായണ ഭാര്യയുടെ പേരിൽ  28,64, 936 രൂപയാണ് വായ്പ എടുത്തത്. 64 സെന്റ് വസ്തു മാത്രമാണ് ഈടായി നൽകിയത്. ജീവനക്കാരിൽ ചിലരും വസ്തുവിന്റെ വില പെരുപ്പിച്ചുകാട്ടി ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. അന്വേഷണ വേളയിൽ ആണ് വായ്പകൾ തിരിച്ചടിച്ചത്. ബാങ്ക് ജീവനക്കാർ ആയിരിക്കെ വായ്പ കുടിശ്ശിക വരുത്തിയ ഇത്തരം ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ജോയിൻ രജിസ്ട്രാറുടെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ബാങ്കിന്റെ മുൻ സെക്രട്ടറിമാരും മുൻ പ്രസിഡണ്ടും വായ്പകൾ തിരിച്ചടക്കാത്തതിനാൽ മറ്റ് അംഗങ്ങളും വായ്പകൾ തിരിച്ചടയ്ക്കാൻ ഇല്ലെന്നാണ് നിലവിലുള്ള പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നത്. പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും വായ്പ ക്കാരെ സമീപിച്ചിട്ടും കുടിശ്ശിക കാരായ വായ്പക്ക് തിരിച്ചടക്കാത്ത അവസ്ഥയിൽ ആയതിനാൽ ഭീമമായ കുടിശ്ശികയാണെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. സഹകരണ മേഖലയ്ക്കു പേരുദോഷം ഉണ്ടാകുന്നതാണ് മുഗു ബാങ്കിൽ നടന്നതെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും സഹകരണ സംഘം ജോയിൻ രജിസ്ട്രാർ വി  മുഹമ്മദ് നൗഷാദ് പറഞ്ഞു. ബാങ്കിൽ നിന്ന് വസ്തു പണയപ്പെടുത്തി നടപടിക്രമങ്ങൾ പാലിച്ചു കൊണ്ടാണ് വായ്പയെടുത്തുതെന്നും  വായ്പ തുക ഈടാക്കാൻ സഹകരണ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാമെന്നിരിക്കെ സഹകരണ നിയമം 68(2) അനുസരിച്ചുള്ള നടപടി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും സെക്രട്ടറിയായിരുന്ന പി നാരായണൻ നമ്പ്യാർ പറഞ്ഞു

No comments