JHL

JHL

തീവണ്ടി സർവീസുകൾ ചൊവ്വാഴ്ച മുതൽ തുടങ്ങുന്നു, തിങ്കളാഴ്ച മുതൽ ബുക്കിംഗ് ആരംഭിക്കും

ദില്ലി (True News 10 May 2020):കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ 15 സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ഉ​ണ്ടാ​കും.
ലോക്ഡൗണിനെ തുടർന്നു മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ന്യൂഡൽഹിയിൽ നിന്നു അസം, ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കായിരിക്കും ട്രെയിൻ.
ചൊവ്വാഴ്ച മുതൽ രാജ്യത്ത് ട്രെയിൻ സർവിസ് ഭാഗികമായി പുന:സ്ഥാപിക്കുമ്പോഴും സാധാരണക്കാർക്ക് എത്രത്തോളം ആശ്വാസമാകുമെന്ന സംശയം ബാക്കി. ട്രെയിനുകളിൽ എ.സി കോച്ചുകൾ മാത്രമേ ഉണ്ടായിരിക്കൂവെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
ഓടിത്തുടങ്ങുന്ന ട്രെയിനുകൾക്ക് കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമേ ഉണ്ടാകൂ. രാജധാനി എക്സ്പ്രസിന് സമാനമായ ഉയർന്ന നിരക്കാവും ട്രെയിനുകളിൽ ഈടാക്കുക. യാത്രാ ഇളവുകൾ ലഭ്യമാവില്ല. തിങ്കളാഴ്ച മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ https://www.irctc.co.in ഓൺലൈനായി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകൾ അടഞ്ഞുകിടക്കും. 
ചൊവ്വാഴ്ച മുതൽ ഡൽഹിയിൽ നിന്ന് രാജ്യത്തെ 15 സ്റ്റേഷനുകളിലേക്ക് പ്രത്യേക സർവിസ് നടത്തുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്കും സർവിസ് ഉണ്ട്. ഇത് കൂടാതെ ദിബ്രുഗഡ്, അഗർത്തല, ഹൗറ, പാറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കും സർവിസ് നടത്തും. ഇവിടങ്ങളിൽനിന്ന് ഡൽഹിയിലേക്ക് തിരികെ യാത്രയുമുണ്ടാകും.



No comments