JHL

JHL

കുമ്പളയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശുവും മാതാവും മരിച്ചു

ഉപ്പള(True News 11 May 2020): പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. മജിര്‍പള്ളം ദൈഗോളി കുണ്ടപ്പദവിലെ അബു-നഫീസ ദമ്പതികളുടെ മകളും ആദമിന്റെ ഭാര്യയുമായ അസ്മ(28)യാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ അസ്മ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

ഉപ്പള പത്തോടി റോഡിൽ  ഫ്ലാറ്റിലാണ് ഇപ്പോൾ അസ്മ താമസി ച്ചിരുന്നത്. നഫീസ-ഹമീദ് ദമ്പതികളുടെ മകളാ ണ് അസ്മ. ആറു വയസ്സുള്ള മകനുണ്ട്. ഭർത്താവ് സൗദിയിലാണ്.

No comments