JHL

JHL

മീഞ്ചയിൽ ക്ഷേത്രത്തിൽ കവർച്ച ; ആഭരങ്ങളടക്കം കടത്തിക്കൊണ്ടുപോയി


ഹൊസങ്കടി (True News 21 May 2020) ‌: മീഞ്ചയിലെ പ്രശസ്‌തമായ ഹൊസക്കട്ടെ ബജ്ജ ശ്രീ രക്തേശ്വരി  ക്ഷേത്രം കവര്‍ച്ച ചെയ്‌തു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ടുപൊളിച്ച മോഷ്‌ടാക്കള്‍ പ്രതിഷ്ഠയുടെ  മുഖാവരണവും വെള്ളി ആഭരണങ്ങളും കവര്‍ച്ച ചെയ്‌തു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ക്ഷേത്രാങ്കണത്തിലുണ്ടായിരുന്ന കാണിക്കപ്പെട്ടിയും മോഷ്‌ടാക്കള്‍ അപഹരിച്ചു. ക്ഷേത്രത്തിന്‌ മുന്നില്‍ നാട്ടിയിരുന്ന ഓങ്കാര പതാകയും തെരുവ്‌ വിളക്കും അക്രമി സംഘം നശിപ്പിച്ചു. ശ്രീകോവിലിന്റെ രണ്ട്‌ വാതിലുകളില്‍ ഒന്നു പൊളിച്ചിട്ടുണ്ട്‌. മറ്റൊന്നു തുറന്നിട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ്‌ നാട്ടുകാരും ക്ഷേത്ര സേവാസമിതി പ്രസിഡന്റ്‌ രഞ്‌ജിത്തും മറ്റും സ്ഥലത്തെത്തി. രഞ്‌ജിത്തിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ്‌ അന്വേഷണം ആരംഭിച്ചു.  അതേസമയം ശിവാജി നഗറിലെ അംബരീഷിന്റെ വീടിന്‌ നേരെ പുലര്‍ച്ചെ മൂന്നുമണിയോടെ കല്ലേറുണ്ടായി. കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഇതു സംബന്ധിച്ചും പരാതിയും നല്‍കിയിട്ടുണ്ട്‌.
ബജ്ജ ശ്രീ ധൂമാവതി ക്ഷേത്ര ഭണ്ഡരത്തില്‍ സ്ഥാപിച്ചിരുന്ന ബോഡും മോഷ്‌ടിച്ചു. ബജ്ജ കോളനി ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്ഡ്‌ തകര്‍ത്തു.

No comments