JHL

JHL

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നഗരത്തിലെ വൻകിട സൂപ്പർമാർക്കറ്റിൽ കച്ചവടം നടക്കുന്നതായി പരാതി ; വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി

കാസറഗോഡ് (True News 10 May 2020):കോവിഡ് 19 ന്റെ ഭീഷണിയെ തുടർന്ന് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ  ലംഘിച്ചുകൊണ്ട് കാസർഗോഡ് പുതിയ ബസ്റ്റാന്റിലെ ബിഗ് ബസാർ എന്ന സ്ഥാപനം പ്രവർത്തിച്ചുവരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹ്മദ് ഷരീഫ് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.വ്യത്യസ്ത ഉൽപന്നങ്ങൾ വിൽപന നടത്താൻ വ്യത്യസ്ത ദിവസങ്ങൾ ജില്ലാ ഭരണകൂടംനിശ്ചയിച്ചു തന്നിട്ടുണ്ട്.  എന്നാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ മുഴുവൻ സാധനങ്ങളും എല്ലാ ദിവസവും വിൽപന നടത്തി വരികയാണ് പ്രസ്തുത സ്ഥാപനം ചെയ്യുന്നത്. ഇത് ചെറുകിട വ്യാപാരികളോട് കാണിക്കുന്ന അനീതിയും, വഞ്ചനയും ആണ് .തുണി വ്യാപാരികൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു. എന്നാൽ ഈ സ്ഥാപനത്തിൽ എല്ലാദിവസങ്ങളിലും വസ്ത്ര വിൽപന നടത്തുന്നുണ്ട്. ശനിയാഴ്ച്ച 9/5/2020 നു പ്രസ്തുത കടയിൽ നിന്നുള്ള വസ്ത്രങ്ങളുടെ വില്പന നടത്തിയ ബില്ല് അടക്കം കലക്ടർക്ക് നൽകിയിട്ടുണ്ട്.
3 നിലയുള്ള മാളുകൾക്ക് പ്രവർത്തന അനുമതി ഇല്ല എന്നാൽ ഇത് ലംഘിച്ചാണ് ബിഗ് ബസാർ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി

No comments