JHL

JHL

എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷ, ക്ലാസ് മുറികൾ അണു വിമുക്തമാക്കി കാംപസ് ഫ്രണ്ട്.

കാസറഗോഡ് (True News 26 May 2020) : കോവിഡ് 19 കാരണം മാറ്റിവെച്ച എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷ  പുനരാരംഭിച്ചതോടെ പരീക്ഷ ഹാളുകൾ അണുവിമുതമാക്കി കാസറഗോഡ് ജില്ലയിലെ കാംപസ് ഫ്രണ്ട് പ്രവർത്തകർ മാതൃകയായി. ജില്ലയിലെ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഗേൾസ് സ്കൂളും തളങ്കര  ഗവണ്മെന്റ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുമാണ് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ അണുവിമുക്തമാക്കിയത്. എല്ലാവിധ സൂരക്ഷാ മുന്നൊരുക്കങ്ങളോട് കൂടിയാണ് ദിവസവും നൂറു കണക്കിന് വിദ്യാർത്ഥികൾ  പരിക്ഷ എഴുതാൻ എത്തുന്ന ഹാളുകൾ, വിദ്യാർഥികൾ പ്രവേശിക്കുന്നതിന് മുൻപും ശേഷവും അണുവിമുക്തമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും അണുവിമുക്തമാക്കുന്ന നടപടികൾ തുടരുമെന്നും വിദ്യാർത്ഥികൾക് വേണ്ട എല്ലാ വിധ സഹായവുമായി മുന്നിൽ ഉണ്ടാകുമെന്നും കാംപസ് ഫ്രണ്ട്  ജില്ലാ കമ്മിറ്റി ഉറപ്പ് നൽകി. ജില്ലാ പ്രസിഡന്റ് കബീർ ബ്ലാർക്കോഡ്, വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ, ഇസ്ഹാഖ് അഹമ്മദ്,ട്രഷറർ സൈനുൽ ആബിദ്, അഷ്റഫ്  അണങ്കൂർ എന്നിവർ നേതൃത്വം നൽകി
.

No comments