JHL

JHL

സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ; മഞ്ചേശ്വരത്ത് സ്റ്റുഡിയോ തീയിട്ട് നശിപ്പിച്ചു

മഞ്ചേശ്വരം (True News 16 May 2020): കുഞ്ചത്തൂരിൽ സ്റ്റുഡിയോ സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിച്ചു. സ്റ്റീഫൻ മന്തേരയുടെ ഉടമസ്ഥതയിലുള്ള ന്യൂ സൂപ്പർ സ്റ്റുഡിയോയ്ക്ക് ആണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധർ  തീയിട്ടത്. കമ്പ്യൂട്ടർ,  പ്രിന്റർ ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു. മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹരീഷ് പാലക്കുന്ന്, സെക്രട്ടറി ശ്രീജിത്ത് നീലായി, ട്രഷറർ എൻവി  മനോഹരൻ എന്നിവർ സംബന്ധിച്ചു.

No comments