JHL

JHL

ബസ് സർവ്വീസ് : ജീവനക്കാരിൽ നിന്ന് അന്യായ നിരക്ക് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം : എസ്.ഇ.യു

കാസർഗോഡ് (True News 14 May 2020) : കോവിഡ്  19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് പൊതുഗതാഗതം നിലച്ചതിനാൽ സർക്കാർ ജീവനക്കാർക്ക് ജോലിക്കെത്തുന്നതിനായി ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി. ബസുകളിൽ നിലവിലുള്ള നിരക്കിന്റെ ഇരട്ടി ഈടാക്കാനുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പയ്യന്നൂരിൽ നിന്നും കാസർഗോട്ടേക്ക് നിലവിലുള്ള 60 രൂപ നിരക്ക് ഒരു ഭാഗത്തേക്ക് മാത്രം 120 രൂപയാക്കി. തിരിച്ച് വരവു കൂടിയാവുമ്പോൾ  240/- രൂപയും ,കാലിക്കടവ് - കാസർഗോഡ് പോയി വരാൻ  190/- രൂപയും ഈടാക്കുന്നു.

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ സർക്കാർ ഏർപ്പെടുത്തിയ കട്ടിംഗിനെ തുടർന്ന് ശമ്പളത്തിൽ ഭീമമായ കുറവ് വന്ന സഹചര്യത്തിൽ യാത്രാക്കൂലി ഇനത്തിൽ കൂടി വലിയ വർധന വരുത്തിയ സർക്കാർ നടപടി ജീവനക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ്. ജീവനക്കാരെ  ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ പ്രതിഷേധാർഹമാണെന്നും എസ്.ഇ.യു.ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Zoom ആപ്പ് വഴി  ചേർന്ന യോഗത്തിൽ  ജില്ലാ പ്രസിഡണ്ട് ടി എ.സലീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് ഉൽഘാടനം ചെയ്തു. സെക്രട്ടറിയേറ്റ്  മെമ്പർമാരായ ഒ എം ഷഫീഖ് ,അൻവർ ടി.കെ, ജില്ലാ ഭാരവാഹികളായ കെ.എൻ പി. മുഹമ്മദലി, സാദിഖ് എം , ഷാക്കിർ നങ്ങാരത്ത് ,അഷ്റഫ് കല്ലിങ്കാൽ , ഒ. എം ശിഹാബ് സംസാരിച്ചു.
ജില്ലാ സെക്രട്ടറി അബ്ദുറഹിമാൻ നെല്ലിക്കട്ട സ്വാഗതവും ട്രഷറർ സിയാദ് പി നന്ദിയും പറഞ്ഞു.

No comments