JHL

JHL

വാർഡ് ശുചീകരണവുമായ് യൂത്ത് കോൺഗ്രസ്

മൊഗ്രാൽ(True News 31 May 2020):കുമ്പള പഞ്ചായത്ത് കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന 17ാം വാർഡ്  ഉൾകൊള്ളുന്ന മൊഗ്രാൽ നാഷണൽ ഹൈവേ ലീഗ് ഓഫീസ് പരിസരം മുതൽ കെ.കെ.പുറം ചളിയംങ്കോട് വരെ റോഡിന് ഇരുവശവും ശുചീകരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകയായ്. കോവിഡ് 19 ൻ്റെ പാശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിൻ്റെ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായ് മെയ് 31 ന് സംസ്ഥാനത്ത് ആകമാനം സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനം നടത്തുന്നതിന്  മുന്നോടിയായ് തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് ഇറങ്ങിയത് നാട്ടുകാരുടെ പ്രശംസക്ക് കാരണമായ്. ശുചീകരണ പ്രവർത്തന൦ യൂത്ത് കോൺഗ്രസ്സ് നേതാവ് നാസർ മൊഗ്രാൽ ഉൽഘാടനം നിർവ്വഹിച്ചു. കെ.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഒ.ബി.സി ഡിപാർട്ട്മെൻറ് കുമ്പള ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് മൊഗ്രാൽ, അബ്കോ മുഹമ്മദ്, അബ്ദുല്ല, തുടങ്ങിയവർ സംസാരിച്ചു. സിദ്ധീഖ്, തൻസീഫ്, ഗഫൂർ, നൗഫൽ, തൻസീർ, സഹലു, ഷമ്മാസ് ,ഉവൈസ് ,നൗസു, തൻവീർ, ജാബിർ ,സമദ്,നുവൈദ്, ശഹബാഴ് ,മുൻസീർ ,നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.


No comments