JHL

JHL

വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു കടന്ന സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു

കാസറഗോഡ് (True News 6 May 2020):വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു കടന്ന സംഭവത്തിൽ യുവാവിനെതിരെ നരഹത്യാശ്രമം അടക്കം വിവിധ വകുപ്പുകൾ പ്രകാരം വിദ്യാനഗർ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
ബൈക്കോടിച്ച കുമ്പള  നായിക്കാപ്പ്  സ്വദേശി അജ്മൽ അമാൻ (21) ആണ് അറസ്റ്റിലായത്. വിദ്യാനഗർ സ്റ്റേഷനിലെ പൊലീസുകാരൻ പിലിക്കോട് കാലിക്കടവിലെ സനോജി(29)നാണ് പരിക്കേറ്റത്. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
 ഇന്നലെ വൈകിട്ടോടെ ഉളിയത്തടുക്ക എസ്.പി നഗറിലാണ് സംഭവം. വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിൽ അതുവഴി എത്തിയ ബൈക്ക് സനോജ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ തളങ്കരയിലെ വഹാബ് ബൈക്ക് പിന്തുടർന്ന് ബൈക്കോടിച്ച അജ്മലിനെ പിടികൂടുകയായിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ സനോജിനെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി തലപ്പാടിയിൽ കടത്തിവിട്ടില്ല. ഇതേ തുടർന്നാണ് കണ്ണൂരിലെ ആസ്പത്രിയിലേക്ക് മാറ്റിയത്.

No comments