JHL

JHL

ലോക്ക് ഡൗൺ ഇളവുകൾ നൽകിയിട്ടും ജില്ലയിലെ പൊതുഗതാഗതം കാര്യക്ഷമമായില്ല ; ചില സ്വകാര്യ ബസ്സുകൾ ടിക്കറ്റ് നൽകാതെ നിർദ്ദിഷ്‌ട ചാർജ്ജിലും കൂടുതൽ വാങ്ങുന്നതായും പരാതി

കാസറഗോഡ് (True News 30 May 2020):ലോക് ഡൗണ്‍ കാലത്ത് കാസര്‍കോട് ജില്ലയില്‍ സര്‍വീസ് നടത്തുന്നത് ഏതാനും സ്വകാര്യബസുകള്‍ മാത്രം. ഭൂരിഭാഗം സ്വകാര്യബസുകളും നിരത്തിലിറങ്ങാത്തതിനാല്‍ ജില്ലയിലെ ദേശീയ-സംസ്ഥാനപാതകളിലും മറ്റ് പ്രധാന റൂട്ടുകളിലും യാത്രാദുരിതം തുടരുകയാണ്. ദേശീയപാതവഴി രാവിലെയും വൈകിട്ടും കുറച്ച് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. സ്വകാര്യബസുകളും നാമമാത്രമാണ്. ലോക്ഡൗണ്‍ കണക്കിലെടുത്ത് നിശ്ചിത ആളുകളെ മാത്രമേ കെ.എസ്.ആര്‍.ടി.സി-സ്വകാര്യബസുകളില്‍ കയറ്റുന്നുള്ളൂ. ഈ സാഹചര്യത്തില്‍ ആവശ്യത്തിന് ബസ് സര്‍വീസ് ഇല്ലാത്തത് സ്ഥിരമായി ബസ് യാത്രയെ ആശ്രയിച്ച് ജോലിക്ക് പോകുന്നവര്‍ അടക്കമുള്ളവരെ വലയ്ക്കുകയാണ്. അറ്റകുറ്റപ്പണിയുടെയും മറ്റും പേരുപറഞ്ഞാണ് പല ബസുകളും സര്‍വീസ് നടത്താത്തത്. നഷ്ടത്തിന്റെ പേരില്‍ മറ്റ് ചില ബസുകള്‍ ട്രിപ്പ് മുടക്കുകയും ചെയ്യുന്നു.
ബദിയടുക്ക ബന്തടുക്ക പോലെയുള്ള കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നു.
ഇതിനിടെ ചില സ്വകാര്യ ബസ്സുകൾ ടിക്കറ്റ് നൽകാതെ നിർദ്ദിഷ്‌ട തുകയിലും അധിക തുക ഈടാക്കുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു.

No comments