JHL

JHL

ബസ് സർവീസിന്റെ മറവിൽ പാൻ മസാല കടത്ത് ; കാസറഗോഡ് എറണാകുളം ബസ്സിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന പാൻ മസാലകൾ പിടികൂടി

കാസറഗോഡ് (True News 28 May 2020) : കാസർകോട്ടുനിന്ന് എറണാകുളത്തേക്ക് യാത്രക്കാരെ കാത്തുകിടന്ന ടൂറിസ്റ്റ് ബസ്സിൽനിന്ന് വൻ പാൻമസാലശേഖരം പിടികൂടി. സംഭവത്തിൽ ബസ് ഡ്രൈവർ നെല്ലിക്കട്ടയിലെ മുഹമ്മദ് റിയാസ് (28), ക്ലീനർ മുളിയാറിലെ മുഹമ്മദ് നൗഷാദ് (30), ബസ്സുടമ ചെങ്കളയിലെ കബീർ, മാനേജർ മനോജ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

കാസർകോട് സി.ഐ. സി.എ.അബ്ദുൾറഹീമിനുകിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് 15 ലക്ഷത്തോളം രൂപ വിലവരുന്ന 7074 പാക്കറ്റ് പാൻമസാലകൾ പിടികൂടിയത്. ബസ്സിന്റെ അവസാന സീറ്റിനടിയിൽ നാല് വലിയ കാർബോർഡ് പെട്ടിക്കുള്ളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്.

ബസ് സർവീസിന്റെ മറവിൽ കാസർകോട്ടുനിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് പാൻമസാലകൾക്ക് വൻക്ഷാമം നേരിട്ടതിനാൽ 10 രൂപ വിലയുള്ള ചെറിയ പാക്കറ്റുകൾപോലും 100 മുതൽ 150 രൂപയ്ക്കുവരെയാണ് കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. കാസർകോട് എസ്.ഐ. ഷെയ്ഖ് അബ്ദുൾറസാഖ്, ഡ്രൈവർ സനൂപ്, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്

No comments