JHL

JHL

പെരുന്നാൾ ദിനത്തിൽ കിടപ്പ് രോഗികൾക്ക് സാന്ത്വനമേകാൻ ദേശീയവേദി..

മൊഗ്രാൽ(True News 22 May 2020): മൊഗ്രാലിൽ അമ്പതോളം കിടപ്പുരോഗികളാണുള്ളത്. വിവിധങ്ങളായ അസുഖങ്ങളാൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം വർഷങ്ങളായി ഇവർ വീട്ടിൽ തന്നെ ചികിത്സയുമായി വിശ്രമിക്കുന്നവരാണ്. ഡയാലിസിനും മറ്റുമായി അത്യാവശ്യഘട്ടത്തിൽ ഇവർ ഹോസ്പിറ്റലിൽ മാത്രം പോകും. അതും  വീട്ടുകാരുടെയോ, സാമൂഹ്യ പ്രവർത്തകരുടെയോ  സഹായത്തോടെ മാത്രം.

 മൊഗ്രാലിലെ നിർധന കുടുംബങ്ങളുടെയും, കിടപ്പ് രോഗികളുടെയും വിവരശേഖരണം ദേശീയ വേദിയുടെ "സാന്ത്വനം" പദ്ധതി പ്രകാരം ശേഖരിച്ചിരുന്നു. ഇതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് ഈ റംസാൻ -പെരുന്നാൾ ഇത്തരം രോഗികൾക്ക് സാന്ത്വനമേകാനും, ഇവർക്കൊപ്പം പെരുന്നാളിൽ സന്ദർശനം നടത്തുവാനും ദേശീയവേദി തീരുമാനിച്ചത്. ഒപ്പം ഇവർക്ക് ചികിത്സാസഹായവും, പെരുന്നാൾ കിറ്റും നൽകും,

 ഇത് സംബന്ധിച്ച് ചേർന്ന യോഗം ദേശീയവേദി ഗൾഫ്  പ്രതിനിധി എൽ ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം എം റഹ്മാൻ, ജാഫർ ടി കെ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.

No comments