JHL

JHL

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ഭരണത്തിനെതിരെ കെ.പി.സി .സി ഒ.ബി.സി. ഡിപാർട്ട്മെൻ്റ് കമ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു

കുമ്പള (True News 28 May 2020): കോ വിഡ് 19 കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ഭരണത്തിനെതിരെ കെ.പി.സി .സി ഒ.ബി.സി. ഡിപാർട്ട്മെൻ്റ് കമ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി സോമശേഖര ഷേണി ഉൽഘാടനം ചെയ്തു .ഒ .ബി .സി കുമ്പള ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് നിർവാഹക സമിതി അംഗം മഞ്ചുനാഥ ആൾ വ, യൂത്ത് കോൺഗ്രസ് നേതാവ് നാസർ മൊഗ്രാൽ, ബ്ലോക്ക് കോൺഗ്രസ് അംഗം രാമപാട്ടാളി എന്നിവർ സംസാരിച്ചു.  കുമ്പള മണ്ഡലം കോൺഗ്രസ് ഉപാദ്ധ്യക്ഷൻ പ്രഭു കുമ്പള സ്വാഗതം പറഞ്ഞു

No comments