JHL

JHL

കുമ്പളയിൽ സൗജന്യ മാസ്ക് കൗണ്ടറുമായി ഡി.വൈ.എഫ്‌.ഐ

കുമ്പള(True News 29 May 2020): കുമ്പളയിൽ സൗജന്യ മാസ്ക് കൗണ്ടറുമായി ഡി.വൈ.എഫ്‌.ഐ രംഗത്ത്. ഡി വൈ എഫ്ഐ യുടെ നേതൃത്വത്തിൽ ജില്ലയിലെ ഇരുപതു കേന്ദ്രങ്ങളിലായി  പൊതുജനങ്ങൾക്ക് ഒരു ലക്ഷം മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് കുമ്പള ബസ് സ്റ്റാന്റിൽ ഡി.വൈ.എഫ്‌.ഐ  കുമ്പള ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മാസ്ക് കൗണ്ടർ സ്ഥാപിച്ചത്. ഡി.വൈ.എഫ്‌.ഐ ജില്ലാ ജോ.സെക്രട്ടറി പി.ശിവപ്രസാദ് ബസ്റ്റാന്റിലെ ഹോം ഗാർഡിന് മാസ്ക് നൽകിക്കൊണ്ട് ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി നസിറുദ്ദീൻ മലങ്കരെ, പ്രസിഡന്റ് പൃഥ്വിരാജ് ,ബംബ്രാണ മേഖലാ ട്രഷറർ സമീർ എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് മുഖാന്തിരം മേഖലാ കമ്മിറ്റികൾ  സ്വരൂപിച്ച മാസ്‌ക്കുകളാണ് വിതരണം ചെയ്യുന്നത്. യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിലും വിതരണം നടക്കുന്നതായി നേതാക്കൾ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം നടത്തുമെന്നും ബ്ലോക്ക്‌ ഭാരവാഹികൾ പറഞ്ഞു.

No comments