JHL

JHL

കാസർകോട് മെഡിക്കൽ കോളേജിന് പീപ്പിൾസ് ഫൗണ്ടേഷൻ പി.പി.ഇ കിറ്റുകൾ കൈമാറി

കാസർകോട് (True News 25 May 2020) : കോവിഡ് 19 പ്രതിരോധ- പ്രവർത്തന രംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേകം തയ്യാറാക്കിയ പി.പി.ഇ കിറ്റുകൾ പീപ്പിൾസ് ഫൗണ്ടേഷൻ കൈമാറി.  കാസർകോട് മെഡിക്കൽ കോളേജിന് 100 കിറ്റുകളാണ് നൽകിയത്. ജില്ലാ കോഡിനേറ്റർ പി.എസ് അബ്ദുല്ലക്കുഞ്ഞി ജില്ലാ കലക്ടർ ഡോ. സജിത് ബാബുവിന് കിറ്റുകൾ കൈമാറി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ് കുമാർ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ അസി.സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി, ഏരിയാ പ്രസിഡന്റ് അബ്ദുൽ സലാം എരുതുംകടവ്, സി.എ യൂസുഫ് എന്നിവർ സംബന്ധിച്ചു.


No comments