JHL

JHL

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥിനി മരിച്ചു

ബദിയടുക്ക (True News 9 May 2020):തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥിനി മരിച്ചു. കുമ്പഡാജെ പഞ്ചായത്ത്  ബെള്ളിഗെയിലെ ദാമോദര മണിയാണി- ഗൗരി ദമ്പതികളുടെ മകളും പുത്തൂർ വിവേകാനന്ദ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയുമായ ദീക്ഷ(20) യാണ് മരിച്ചത്. ജൂൺ അഞ്ചിന് മുള്ളേരിയ കർമ്മം തൊടിയിലെ യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഈ മാസം നാലിന് വീടിനകത്ത് തീപ്പൊള്ളലേറ്റ് അവശനിലയിൽ കണ്ട  ദീക്ഷയെ  ഉടൻ കാസർകോട് സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ശനിയാഴ്ച  പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു മരണം. സഹോദരങ്ങൾ: ധന്യ ദീക്ഷിത്

No comments