JHL

JHL

ജില്ലയുടെ പോലീസ് തലപ്പത്ത് ആദ്യമായി പെൺകരുത്ത് ; ഡി ശില്പ ഐ.പി.എസ് കാസര്‍കോട് ജില്ലാ പോലിസ് മേധാവി

കാസര്‍കോട്(True News 30 May 2020): ഡി ശില്പ ഐ.പി.എസ് കാസര്‍കോട് ജില്ലാ പോലിസ് മേധാവി. നിലവില്‍ പൊലീസ് ചീഫായിരുന്ന പി.എസ് സാബുവിനെ ആലപ്പുഴ പൊലീസ് മേധാവിയായി നിയമിച്ചു. ഡി. ശില്‍പ വനിതാ പൊലീസ് ബറ്റാലിയന്‍ കമാന്റന്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ കാസര്‍കോട് എ.എസ്.പിയായും പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് കാസര്‍കോട്ടെ സുരക്ഷാ സന്നാഹങ്ങള്‍ക്ക് പ്രത്യേകം നിയോഗിക്കപ്പെട്ട ഐ.ജി. വിജയ് സഖാറെയുടെ ടീമിലും കര്‍ണാടക സ്വദേശിനിയായ ഡി ശില്പ ഐ.പി.എസും ഉണ്ടായിരുന്നു.കാസര്‍കോട് ജില്ലയുടെ ആദ്യത്തെ വനിത എസ്പി എന്ന പ്രത്യേകതയുംഡി. ശില്‍പയിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്.

No comments