JHL

JHL

ഓട്ടോ റിക്ഷകൾ ഓടിക്കാൻ അനുമതി നൽകി ആറു ലക്ഷം തൊഴിലാളികളുടെ കുടുംബങ്ങളെ രക്ഷിക്കുക*. കാസർകോട്സൗഹൃദ ഐക്യ വേദി.

കാസർകോട് (True News 16 May 2020): മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലടക്കം  എല്ലാ മുക്കു മൂലകളിലും ഓട്ടോറിക്ഷകൾ ഓടുന്ന കേരളത്തിൽ,  6 ലക്ഷത്തിൽപ്പരം  തൊഴിലാളികൾ ഈ മേഖലയിൽ തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓട്ടോ റിക്ഷകളുടെ ഓട്ടം വിലക്കിയതോടെ ഇത്രയും കുടുംബങ്ങൾ ഇന്ന് പട്ടിണിയിലാണ്.
അത് കൂടാതെ പൊതുഗതാഗത സംവിധാനമായ ബസ് നിരത്തിലിറക്കാനുളള വിലക്ക് നിലനിൽക്കെ സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാർ  ഏക  ആശ്രയമായിരുന്ന ഓട്ടോ റിക്ഷകളും വിലക്കിയതോടെ അത്യാവശ്യ ഹൃസ്വ ദൂര യാത്രക്ക് വഴിയില്ലാതെ വലിയ ദുരിതത്തിലാണ്.
ടാക്സി കാറുകൾ ഓടിക്കാമെങ്കിൽ എന്തുകൊണ്ട് റിക്ഷകൾ ഓടിച്ചു കൂടാ എന്നത് മനസ്സിലാക്കാൻ പ്രയാസമുണ്ട് . മാത്രമല്ല പ്രായേണ വായു സഞ്ചാരം അധികമുളള ഓട്ടോ റിക്ഷകൾ കോവിഡ് കാലത്ത് മറ്റു വാഹനങ്ങളേക്കാൾ യാത്രക്ക്  കൂടുതൽ സുരക്ഷിതമാണ് താനും.
ഈ വസ്തുതകൾ കണക്കിലെടുത്ത് യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം വെച്ചു കൊണ്ട് ഓട്ടോ റിക്ഷകൾ ഓടിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകാൻ കേന്ദ്ര സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ വഴി സംഘടിപ്പിച്ച യോഗത്തിൽ അബ്ദുല്ല കുഞ്ഞി,
അബ്ദുല്ല പടിഞ്ഞാർ,
അബുതായി,
അശ്രഫ് നാലത്തട്ക,
അശ്രഫ് പട്ള,
അസീസ് കോപ്പ,
അസീസ് കടവത്ത്,
ബഷീർ പെരുംബള,
ഫയാസ് അഹ്മദ്,
ഹമീദ് കാവിൽ,
മുഗു അബ്ദുല്ല,
ലത്തീഫ് ചെംനാട്,
ഉമ്മർ പാണലം,
സെലീം അത്തിവളപ്പിൽ,
സലാം കുന്നിൽ,
ഷെരീഫ് മദീന,
നിസാർ പെറുവാഡ്,
സഫ്വാൻ പാണ്ഡികശാല എന്നിവർ പങ്കെടുത്തു

No comments