JHL

JHL

കുമ്പളയിൽ നിന്നുള്ള 36 അതിഥി തൊഴിലാളികൾ മധ്യപ്രദേശിലേക്ക് തിരിച്ചു

കുമ്പള (True News 10 May 2020): കുമ്പളയിൽ നിന്ന് മധ്യപ്രദേശിലേക്ക് ശനിയാഴ്ച  യാത്രയായത്  36 അതിഥി തൊഴിലാളികൾ. കുമ്പള പഞ്ചായത്താഫീസിൽ രജിസ്റ്റർ ചെയ്തു കിട്ടിയ ലിസ്റ്റിലുള്ളവർ ,രാവിലെ പത്തുമുതലേ പഞ്ചായത്താഫീസ് കെട്ടിടത്തിന് മുന്നിലെ വരാന്തയിൽ, നാട്ടിലേക്കെത്തുന്നത് സ്വപ്നം കണ്ട് കൈക്കുഞ്ഞുങ്ങളുമായി എത്തിയിരുന്നു.
ആരിക്കാടി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുബ്ബഗട്ടിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഇവരെ ഓരോരുത്തരേയും പരിശോധിച്ച് കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നുറപ്പു വരുത്തി സർട്ടിഫിക്കറ്റു നൽകി. മുഴുവൻ പേർക്കും ഉച്ചഭക്ഷണം നൽകി.  ഇവരെ കൊണ്ടു പോകുന്നതിനുള്ള കെ.എസ്.ആർ.ടി.സി ബസ് അപ്പോഴേക്കും വന്നെത്തി. കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആണ് ഇവർ യാത്ര തിരിക്കുന്നത്. നൽകിയ സേവനങ്ങൾക്കും ഭക്ഷണത്തിനും നന്ദി പ്രകാശിപ്പിച്ച് ഓരോരുത്തരായി ബസിൽ കയറി കൈ വീശിയാത്രയായി.ആരിക്കാടി, ബദരിയ നഗർ എന്നിവിടങ്ങളിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടവരായിരുന്നു ഇവർ.മധൂരിൽ 26 പേരാണ് മധ്യപ്രദേശിലേക്ക് യാത്രയായത്.കൊവിഡ് രോഗലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റ് ഇവർക്കും ലഭ്യമാക്കിയിരുന്നു.

No comments