JHL

JHL

റഹ്മത്ത് നഗർ കുടിവെള്ള പദ്ധതി ഉപയോഗ യോഗ്യമാക്കി യൂത്ത് ലീഗും, FCR ക്ലബ്ബ് പ്രവർത്തകരും

മൊഗ്രാൽ (True News 4 May 2020) : വർഷങ്ങളായി പണി കഴിപ്പിച്ച കുടിവെള്ള ടാങ്കും കുഴൽ കിണറും ഉപയോഗയോഗ്യമാക്കി മൊഗ്രാലിലെ ഒരുകൂട്ടം യുവാക്കൾ.
അമ്പതോളം വരുന്ന റഹ്മത് നഗർ നിവാസികളുടെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വേണ്ടി പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിച്ചിരുന്നു.റഹ്മത്ത് നഗർ കുടിവെള്ള പദ്ധതി യുടെ പണി തുടങ്ങി എങ്കിലും പൈപ്പ് വർക്കും മറ്റും പണികളും കഴിഞ്ഞ് കോൺട്രാക്ടർമാർ പോയെങ്കിലും  ലോക്ക്ഡൗണിൽ  വൈദ്യുതി  ലഭിക്കുന്നതിനുള്ള  നടപടികൾ നിശ്ചലമാകുകയായിരുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന റഹ്മത്ത് നഗർ പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിരുന്ന കുടിവെള്ള പദ്ധതിക്ക് വൈദ്യുതി ലഭികാത്തതിൽ നാട്ടുകാരും വലിയ ബുദ്ധിമുട്ടിലായി. എങ്ങനെ എങ്കിലും കുടിവെള്ള പദ്ധതി താൽകാലികമായെങ്കിലും പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. FCRക്ലബ്ബ് പ്രവർത്തകരും മൊഗ്രാലിലെ യൂത്ത് ലീഗ് പ്രവർത്തകരും. തൊട്ടടുത്ത ജലീൽ, ഷെരീഫ് ജെ എസ് എന്നി വിടുകളിൽ നിന്നും. വൈദ്യുതി മറ്റും സംവിധാനങ്ങളും  ഒരുക്കിയാണ് പതിനായിരം ലിറ്ററോളം വരുന്ന ടാങ്കും  വൃത്തിയാക്കി
 ഉപയോകപ്രദമാക്കിയത്. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന റഹ്മത്ത് നഗറിലെ അമ്പതോളം വീടുകൾക്ക് ഇത് വലിയ ആശ്വാസമാണ് നൽകിയത്‌. FCR ക്ലബ്ബ് പ്രവർത്തകരായ, മൻസൂർ ഇലാഹി, ആരിഫ് ഡി എ.,സെഫിദ് കെ എം, ഇനാസ്,ഇഖ്ത്തിയാർ മൊഗ്രാൽ യൂത്ത് ലീഗ് പ്രവർത്തകരായ യൂനുസ് മൊഗ്രാൽ, ജംഷീർ മൊഗ്രാൽ,വാർഡ് രക്ഷാധികാരി അബ്കോ മുഹമ്മദ്.
എന്നിവർ കൂടി ചേർനാണ് കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഒരുക്കി റഹ്മത്ത് നഗർ കുടിവെള്ള വിതരണം പദ്ധതി താൽകാലികമായി ഉപയോഗയോഗ്യമാക്കിയത്.

No comments