JHL

JHL

പള്ളം ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡന്റ് കെ എ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

കാസർഗോഡ് (True News 25May 2020):
പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായ കെ എ മുഹമ്മദ് കുഞ്ഞി ഹാജി(70) നിര്യാതനായി.
അസുഖത്തെതുടർന്ന് മാലിക് ദീനാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തായലങ്ങാടി ഖിളർ ജുമാമസ്ജിദ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റാണ്.പ്രവാസി ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ മുൻ ട്രഷററും ഇപ്പോൾ തായലങ്ങാടി വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടുമാണ്.
ഭാര്യ സുലൈഖ മക്കൾ:ആഷിക് റഹ്മാൻ (ദുബായ്), ആരിഫ, അൻവർ സാദത്ത്, അൽത്താഫ്, ഫാത്തിമ, ബിലാൽ (ദുബായ്), മരുമക്കൾ: സൈനാസ്, അഹമ്മദ്,  മർഷാന,  സൽമ. ശരീഫ്, ഹലീമ.

 സഹോദരങ്ങൾ : ബീഫാത്തിമ, സാറാബി, അബ്ദുൽ റസാഖ്, മുജീബ് റഹ്മാൻ

No comments