JHL

JHL

എക്സൈസ് റെയ്ഡ് ; ഉളിയത്തടുക്കയിലെ കുറ്റിക്കാട്ടിൽ സൂക്ഷിച്ച കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി

ഉളിയത്തടുക്ക(True News 9 May 2020) : ഉളിയത്തടുക്ക ഐ എ ഡിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ സൂക്ഷിച്ച കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി. കുറ്റിക്കാട്ടിലാണ് ഹാർബോർഡ് ബോക്‌സുകളിലായി സൂക്ഷിച്ച 90 മില്ലിയുടെ 528 പാക്കറ്റ് മദ്യം സൂക്ഷിച്ചിരുന്നത്.  എക്‌സൈസ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ബിജോയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണം ഊർജ്ജിതമാക്കിയതായും എക്‌സൈസ് അധികൃതർ അറിയിച്ചു. സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, നിഖിൽ, ഡ്രൈവർ ബിജിത്ത് എന്നിവരും പരിശോന സംഘത്തിലുണ്ടായിരുന്നു.

No comments