JHL

JHL

ജില്ലാതല ഖുർആൻ പാരായണ ഓൺലൈൻ മത്സരത്തിൽഫാത്തിമത്ത് ഴഹ്റയ്ക്ക് ഒന്നാം സ്ഥാനം

കാസറഗോഡ് (True News 6 May 2020): അൽബീർ  ഇസ്ലാമിക് പ്രീ സ്കൂൾ കാസർഗോഡ് സോൺ ജില്ലാ തലത്തിൽ സംഘടിപ്പിച്ച ഖുർആൻ പാരായണ ഓൺലൈൻ മത്സരത്തിൽ(1ps11) വിഭാഗത്തിൽ മൊഗ്രാൽ അൽബീർ  ഇസ്ലാമിക്‌  പ്രീ   സ്കൂളിലെ ഫാത്തിമത്ത് ഴഹ്റ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 കുമ്പോൾ സയ്യിദ് തറവാട്ടിലെ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ പുത്രൻ സയ്യിദ് സഹീർ- സയ്യിദത്ത് സയ്യിദത്ത്‌  മുഫീദ ദമ്പതികളുടെ പുത്രിയാണ്  ഫാത്തിമത്ത് ഴഹ്റ.

ഈ നോമ്പ് കാലത്ത് "ഇസ്തിഖാമ 2020' എന്നപേരിൽ അൽബീർ സ്കൂൾ കുട്ടികൾക്കായി നിരവധി  ഓൺലൈൻ ക്ലാസുകളാണ് നടന്നുവരുന്നത്. വിവിധ വിഷയങ്ങളിൽ പ്രമുഖരായ മതപണ്ഡിതന്മാരും, അൽബിർ സ്റ്റേറ്റ് സമിതി അംഗങ്ങൾ, കോർഡിനേറ്റർമാർ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തി വരുന്നു.

 റംസാൻ കാലവും, ലോക്ക് ഡൗണും ദീനി വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് അൽബീർ ഇസ്തിഖാമ  2020 കുട്ടികൾക്ക് വളരെ  അധികം പ്രയോജന മായിട്ടുണ്ടെന്ന് സ്കൂൾ മാനേജ്മെൻറ് അധികൃതർ അറിയിച്ചു.



No comments