JHL

JHL

ഊടു വഴികളിലൂടെ അതിർത്തി കടക്കുന്നതിൽ നിന്നും ജനങ്ങൾ പിൻമാറണം - എസ്ഡിപിഐ

മഞ്ചേശ്വരം(True News 12 May 2020):കര്‍ണ്ണാടകത്തിലെ പ്രദേശങ്ങളില്‍ നിന്നും വരുന്നവർ അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക്  അനധികൃതമായി കടക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റി അഭ്യർത്ഥിച്ചു. ഇങ്ങനെ ആളുകൾ കടക്കുന്നതായും ചിലർ കടത്തി കൊണ്ടുവരുന്നതിന് പണം വാങ്ങുന്നുണ്ടെന്നുമുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ‌ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജാഗ്രത പുലർത്തി പൊതുജന സുരക്ഷ ഉറപ്പു വരുത്താൻ അധികൃതർ തയ്യാറാവണമെന്നും എസ്ഡിപിഐ മണ്ഡലം നേതക്കളായ അൻസാർ ഗാന്ധി നഗർ, മജീദ്‌ പാവള, മുബാറക്‌ ഹൊസങ്കടി എന്നിവർ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

No comments